കൂടുതലറിയാന്‍

കരിങ്കല്‍ ക്വാറികള്‍

ഒരു കാലത്ത് ചിറ്റണ്ടയുടെ സാംസ്കാരിക – സാമ്പത്തിക സമ്പന്നതയുടെ പിന്നിലെ യഥാര്‍‍ത്ഥ ശക്തിയായിരുന്നു പൂങ്ങോട് ഭാഗത്ത് പ്രവര്‍ത്തിച്ചിരുന്ന പത്തോളം കരിങ്കല്‍ ക്വാറികള്‍. കരിങ്കല്ലിനും മെറ്റലിനുമായി ഇടതടവില്ലാതെ വന്നുപോയൊക്കൊണ്ടിരുന്ന ലോറികള്‍. ചിറ്റണ്ട സെന്ററില്‍ നിന്നും യൂണിയങ്കാരുമായി (കരിങ്കല്‍ കയറ്റിറക്കു നടത്തിയിരുന്ന തൊഴിലാളികളെ അങ്ങനെയാണ്‌ വിശേഷിപ്പിച്ചിരുന്നത്) ലോറികള്‍ ക്വാറിയിലേക്ക് കുതിച്ചിരുന്നു. കല്ല് നിറച്ച് അതിവേഗതയില്‍ മടങ്ങിയെത്തുന്ന ലോറിയിലുമുണ്ടാവും തൊഴിലാളികള്‍, തിരികെ വരുന്നവര്‍. രാവിലെ മുതല്‍ വൈകീട്ട് ഏതാണ്ട് ആറു മണി വരെ ഇതു്‌ പതിവ് കാഴ്ചയായിരുന്നു.
ക്വാറികളില്‍ കല്ലുടക്കാന്‍ കൂട്ടമായി സ്ത്രീകളും പോയിരുന്നു. എല്ലാവര്‍ക്കും ദിവസവും പണി, നല്ല വരുമാനം. ക്വാറികളോടനുബന്ധിച്ച് പല കൊച്ച് കടകളും പ്രവര്‍ത്തിച്ചുപോന്നു. മിക്കവാറും വൈകീട്ട് എല്ലാരും പണി നിര്‍ത്തിപോരാന്‍ നേരത്തായിരിക്കും ക്വാറികളില്‍ തോട്ടയെന്ന പേരില്‍ അറിയപ്പെടുന്ന വെടി മരുന്നുപയോഗിച്ച് പാറകള്‍ തകര്‍‍ക്കുക. രാവിലെ മുതല്‍ തമരടിക്കല്‍ (വെടി മരുന്നു നിറക്കാനായി പാറകളില്‍ നീളന്‍ ദ്വാരമുണ്ടാക്കല്‍)  ആരംഭിക്കും. അതില്‍ വെടിമരുന്ന് കുത്തിനിറച്ച് ഒരു നീളന്‍ തിരി പുറത്തേക്കിട്ട് അതില്‍ തീകൊളുത്തിയാണ്‌ സ്ഫോടനം നടത്തിയാണ്‌ കൂറ്റന്‍ പാറകള്‍ തകര്‍ക്കുന്നത്. വെടി പൊട്ടിക്കുന്നതിനു മുന്‍പ് അവിടെ ഉറക്കെ വിളിച്ചു കൂവും, അതോടെ സമീപത്തു നിന്നും എല്ലാരും മാറും. അപൂര്‍വ്വമായി കല്ലുകള്‍, പ്രതീക്ഷിക്കുന്നതിലും ദൂരേക്ക് തെറിച്ചെത്താറുമുണ്ട്. നല്ല കഠിനാധ്വാനികളായിരുന്നു കോറിയുമായി ബന്ധപ്പെട്ട തൊഴിലാളിലെല്ലാരും. നീല ഷര്‍ട്ടിട്ട് ചുവന്ന തോര്‍ത്തുമായി സി.ഐ.ടി.യു യൂണിയന്‍ കാരും, പച്ച ഷര്‍ട്ടുമായി ഐ.എന്‍.ടി.യു.സി ക്കാരും നേരിയ ഓറഞ്ച് ഷര്‍ട്ടുമായി ബി.എം.എസ് തൊഴിലാളികളും ചിറ്റണ്ടയിലുണ്ടായിരുന്നു. ഇടക്കെപ്പോഴെങ്കിലും ചെറിയ വാക്കു തര്‍ക്കങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും തികച്ചും സൗഹാര്‍ദ്ദപരമായ ബന്ധമായിരുന്നു എല്ലാരും തമ്മില്‍.

ക്വാറികളില്‍ ഒരു വശത്തു കൊച്ചു കൂരകള്‍ കാണാം. കരിങ്കല്‍ ചീളുകള്‍ ഉടച്ച് മെറ്റലാക്കുന്ന പെണ്‍കുട്ടികളും മുതിര്‍ന്ന സ്ത്രീകളും ജോലി ചെയ്യുന്നതവിടെയാണ്‌. എല്ലാവര്‍ക്കും മാന്യമായ വേതനം ലഭിച്ചിരുന്നു.
കൂലിയുടെ നല്ലൊരു പങ്കും വ്യാജ വാറ്റുകാര്‍ക്ക് നല്‍കി ജീവിച്ചുപോന്നിരുന്ന ഒട്ടേറെ കുടുംബനാഥനമാരും. ചിറ്റണ്ടയുടെ സന്ധ്യകള്‍ക്ക് കള്ളച്ചാരായത്തിന്റെ മണമായിരുന്നു, കൂറേ ഭാഗങ്ങളിലെങ്കിലും ! വടക്കാഞ്ചേരിയില്‍ നിന്നും കാഞ്ഞിരക്കോട്ടു നിന്നും കുണ്ടന്നൂര്‍, മങ്ങാട് എന്നിവിടങ്ങളില്‍ നിന്നെല്ലാം “കലര്‍പ്പില്ലാത്ത”വാറ്റു ചാരായത്തിനായി വൈകുന്നേരങ്ങളില്‍ ജനങ്ങള്‍ ചിറ്റണ്ടയിലെത്തിക്കൊണ്ടിരുന്നു. മിക്കവാറും ദിവസങ്ങളില്‍ എക്സൈസിന്റെ ഒരു ജീപ്പ് ചിറ്റണ്ട സന്ദര്‍ശിക്കാതിരിക്കാറില്ല. അപൂര്‍വ്വമായി ചിലരെങ്കിലും പിടിക്കപ്പേടാറുണ്ട്. സ്ഥലത്തെ ചാരായ-കള്ളു ഷാപ്പുടമകളുടെ “പ്രഷര്‍”സഹിക്ക വയ്യാതെയാവുമ്പോഴാണീ കാര്യമായ ഓടിപ്പിക്കലും കോട നശിപ്പിക്കലും എന്ന് അന്നുള്ളവര്‍ പറഞ്ഞുകേള്‍ക്കാറുണ്ട്. വാറ്റുകാരെ പിടിച്ചാലും ഇല്ലെങ്കിലും വൈകീട്ട് ചിറ്റണ്ട സെന്ററിലെ ഏതെങ്കിലും ഹോട്ടലിന്റെ മുന്നില്‍ ജീപ്പ് കുറെ നേരം കാണാറുണ്ട്. നല്ല നാടന്‍ ദോശ കിട്ടുമായിരുന്നു, അച്ചുനായരുടെ കടയിലും കാഞ്ഞിരക്കോട്ടുകാരന്റെ ചായക്കടയിലും !! 
ചിറ്റണ്ടക്കപ്പുറം വരവൂരിലും തലശ്ശേരിയിലും ആറങ്ങോട്ടുകരയിലും മറ്റും അടിക്കടി ഉണ്ടായ ഭൂചലങ്ങളാണ്‌ ക്വാറികളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് പാരയായത്. ഭൂചലനങ്ങളെത്തുടര്‍ന്ന് വിദഗ്ദര്‍ പഠനങ്ങള്‍ നടത്തുകയും ഒരു പക്ഷേ ക്വാറികള്‍ പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തകിടം മറിച്ചേക്കാമെന്ന നിഗമനം സര്‍ക്കാറിനെ അറിയിക്കുകയും ചെയ്തതോടെ പൂര്‍ണ്ണ തോതിലുള്ള പ്രവര്‍ത്തനം അസാധ്യമാക്കി. ഇതോടെ സ്ഥിരവരുമാനത്തിന്‌, ഒരു പരിധി വരെയെങ്കിലും വലിയൊരു ഭാഗം കുടുംബങ്ങള്‍ക്ക്  ബുദ്ധിമുട്ടായി. പലരും മറ്റു തൊഴിലുകളിലേക്ക് തിരിഞ്ഞു. ബീഡി തെറുപ്പാണ് വനിതകള്‍ക്ക് തുണയായത്.  ചിലര്‍ തൊഴില്‍ തേടി മറ്റു പ്രദേശങ്ങളിലേക്ക് തിരിഞ്ഞു. മരം മുറി, ഭവന നിര്‍മ്മാണ മേഖല മുതല്‍ വ്യാജ വാറ്റു വരെ പലരും തൊഴിലാക്കി. ഒരു കാലത്ത് തൊഴിലാളികള്‍ നിറഞ്ഞിരുന്ന യൂണിയന്‍ ഷെഡ്ഡുകള്‍ കാലിയായി. അപ്രത്യക്ഷമായി. പലചരക്കു കടകളില്‍ കടം പറച്ചില്‍ സ്ഥിരമായി. കുറെശ്ശേയായി ഓരോ ക്വാറികള്‍ നിര്‍ത്തലാക്കി തുടങ്ങി. പിന്നീട്..കാലക്രമേണ ഇപ്പോള്‍ ക്വാറികളില്ലെങ്കിലും ജീവിക്കാമെന്ന സാഹചര്യത്തിലായി. നാട്ടുകാരില്‍ പലരും ഗള്‍ഫിലും ബോംബെയിലും ദല്‍ഹിയിലും മദ്രാസിലുമൊക്കെയായി പല ജോലികളില്‍ വ്യാപൃതരായി. സര്‍ക്കാര്‍ ജോലി ലഭിച്ചവരും ധാരാളം. എല്ലാവര്‍ക്കും എന്തെങ്കിലുമൊക്കെയായി തൊഴിലായി. ചിറ്റണ്ടയുടെ സമ്പത്തിക നില ഇപ്പോള്‍ ഏറെക്കുറെ ഭദ്രമാണ്‌.
ഗതാഗതം

കുന്നംകുളം – വടക്കാഞ്ചേരി റോഡിനെയും കൂറ്റനാട് – ചെറുതുരുത്തി റോഡിനെയും ബന്ധിപ്പിക്കുന്ന ഒരു ഉപറോഡാണ്‌  ചിറ്റണ്ട വഴി കടന്നു പോകുന്നത്. കുണ്ടന്നൂര്‍ ചുങ്കം സെന്ററില്‍ നിന്നും ആരംഭിച്ച് തലശ്ശേരിയില്‍ എത്തിച്ചേരുന്നതാണീ റോഡ്. ഇതിലെ പ്രധാന ജംഗ്ഷനുകള്‍ ഇനിപ്പറയുന്നതാണ്‌. പതിയാരം സെന്ററില്‍ നിന്നും കൊടുമ്പിലേക്ക് പോകുന്ന പഞ്ചായത്ത് റോഡ്. ഏറെക്കുറെ സഞ്ചാര യോഗ്യമാണിപ്പോള്‍. ചിറ്റണ്ട സെന്ററില്‍ നിന്നും മങ്ങാട് വരെയെത്തുന്ന പഞ്ചായത്ത് റോഡ്. ഇപ്പോള്‍ ടാറിങ്ങ് നടത്തി, ഒരു ബസ്സ് സര്‍വ്വീസുമുണ്ട് !! (പണ്ടു കണ്ടിട്ടുള്ള ഒരു സ്വപ്നമായിരുന്നു ഇത്..ആ റോഡിലൂടെ ബസ്സ് സര്‍വ്വീസ്..എന്നാല്‍..അതില്‍ യാത്ര ചെയ്യാനിതു വരെ ഭാഗ്യമുണ്ടായില്ല) പൂങ്ങോട് കഴിഞ്ഞ് കുമരപ്പനാല്‍ (കോരപ്പനാല്‍ എന്നും പറയും) എന്ന സ്ഥലത്തു നിന്നും മുള്ളൂര്‍ക്കരയിലേക്കു പോകുന്ന ടാര്‍ റോഡ്. ബസ്സുകളുമുണ്ട്. വടക്കാഞ്ചേരി – ഷൊര്‍ണൂര്‍ സംസ്ഥാനപാതയിലേക്കാണീ റോഡ് എത്തുന്നത്. വഴിയില്‍ ഒരു റെയില്‍വേ ഗേറ്റുമുണ്ട്. പിന്നെ വരവൂര്‍ സെന്ററില്‍ നിന്നും തളിയിലേക്കു പോകുന്ന റോഡ്. തളിയില്‍ നിന്നും ആ റോഡ് ആറങ്ങോട്ടുകരയിലേക്കും നീളുന്നു. ബസ്സുകളുണ്ട്, യഥേഷ്ടം. വരവൂര്‍ സ്കൂള്‍ സ്റ്റോപ്പില്‍ നിന്നും ഒരു റോഡ് തുടങ്ങുന്നുണ്ട്. അതിങ്ങനെ  കറങ്ങിത്തിരിഞ്ഞ് മുള്ളൂര്‍ക്കര റോഡിലെത്തിച്ചേരും. ആദ്യകാലം തൊട്ടേ (എനിക്കോര്‍മ്മ വച്ച കാലം മുതല്‍)  ചിറ്റണ്ട വഴി പോയിരുന്ന എല്ലാ ബസ്സുകളും തൃശ്ശൂരില്‍ പോകുന്നവയായിരുന്നു. തൃശ്ശൂര്‍-കൊണ്ടയൂര്‍, തൃശ്ശൂര്‍- ദേശമംഗലം, തൃശ്ശൂര്‍- തളി അങ്ങിനെയങ്ങനെ.
തൃശ്ശൂരിലെ തന്നെ വന്‍ കിട ബസ്സു മുതലാളിമാരുടെ ബസ്സുകളായിരുന്നു അന്നൊക്കെ ആ വഴി ഓടിയിരുന്നത്. മായ ബസ്സ് സര്‍വ്വീസ്, രാജ് മോട്ടോഴ്സ്, കരിപ്പാല്‍ മോട്ടോഴ്സ് എന്നിങ്ങനെ വന്‍ കിടക്കാരുടെ ബസ്സുകളും ചില ഒറ്റ ബസ്സുകളും. എല്ലാ ട്രിപ്പിലും നിറയെ ആളുകളായിരുന്നു ഓരോ ബസ്സിലും. പിന്നീട് വന്‍ കിടക്കാര്‍ പതിയെ ചെറിയ റൂട്ടുകള്‍ ഒഴിവാക്കി ദീര്‍ഘദൂര സര്‍ വ്വീസിലേക്കു തിരിഞ്ഞപ്പോള്‍ ഈ ബസ്സുകളൊക്കെയും കൈമാറ്റം ചെയ്യപ്പെട്ടു. പുതിയ പലരും രംഗത്തു വന്നു. പുതിയ ബസ്സ് ഓടിത്തുടങ്ങുകയെന്നു വച്ചാല്‍ വലിയ കൗതുകമായിരുന്നു, നാട്ടുകാര്‍ക്ക്. പത്തു പതിനഞ്ചു വര്‍ഷം മുന്‍പ് കെ.എസ്.ആര്‍.ടി.സിയും ഓടിത്തുടങ്ങി ആ വഴിയേ..
ഇത്രയൊക്കെയാണെങ്കിലും ആരെങ്കിലും വഴിയില്‍ ബസ്സു കിട്ടാന്‍ ഓട്ടത്തിലാണെങ്കില്‍ എത്തുന്നത് വരെ ബസ്സ് നിര്‍ത്തിക്കൊടുക്കാനുള്ള സന്മനസ്സ് കാട്ടിയിരുന്നു ബസ്സ് ജീവക്കാരെല്ലാം.ജനങ്ങളും ബസ്സ് ജീവനക്കാരും തമ്മില്‍ നല്ലൊരു ബന്ധവുമായിരുന്നു. തളിയിലും കൊണ്ടയൂരുമെല്ലാം എത്തിയാല്‍ അത് നമുക്ക് നേരിട്ടനുഭവപ്പെടും.
    കാലങ്ങള്‍ കടന്നു പോയപ്പോള്‍ അതു വഴി ഗുരുവയൂര്ക്കും ചാവക്കാട്ടേക്കും ഇപ്പുറത്ത് ഷൊര്‍ണ്ണൂര്ക്കും പട്ടാമ്പിക്കും വരെ ബസ്സായി. അതിരാവിലെ അഞ്ചരക്ക് തുടങ്ങുന്ന ബസ് സഞ്ചാരം രാത്രി ഒന്‍പതരക്ക് അവസാന ബസ്സ് എന്ന നിലയിലെത്തി. ആദ്യമൊക്കെ രാവിലെ ആറേ മുക്കാലിനായിരുന്നു ആദ്യ ബസ്സ്, രാത്രി എട്ടേകാലോടെ അവസാന ബസ്സ് പോകുമായിരുന്നു. കാറു വിളിക്കുവാന്‍ വടക്കാഞ്ചേരിയിലേക്കു പോകേണ്ട അവസ്ഥയുള്ള കാലമുണ്ടായിരുന്നു. രാത്രി ആശുപത്രിയില്‍ പോകാനും മറ്റും വടക്കാഞ്ചേരിയില്‍ സൈക്കിളിലോ നടന്നോ പോയി കാറു വിളിച്ചു കൊണ്ടു വരണമായിരുന്നു. പിന്നീട് കുണ്ടന്നൂര്‍ ചുങ്കത്തില്‍ കാറായി. ചിറ്റണ്ടയിലും കാറുകളായി. പിന്നീട് ഓട്ടോറിക്ഷ വിപ്ലവം വന്നതിനു ശേഷം ഇപ്പോള്‍ ചിറ്റണ്ടയിലും പതിയാരത്തുമൊക്കെ ഇഷ്ടം പോലെ ഓട്ടോകളായി.
ആദ്യകാലത്ത് രണ്ടു മൂന്ന് കുടുംബങ്ങളില്‍ കാളവണ്ടിയുണ്ടായിരുന്നു. ചിറ്റണ്ടയിലെ ചരക്ക് നീക്കം ഇവരായിരുന്നു മാനേജ് ചെയ്തിരുന്നത്. പിന്നീട് മിനി ലോറികളായി. പെട്ടി ഓട്ടോകളായി. കാളവണ്ടി ഇപ്പോള്‍ അപ്രത്യക്ഷമായിരിക്കുന്നു. ആദ്യകാലത്ത് സൈക്കിളുകള്‍ തന്നെയായിരുന്നു പ്രധാന ജനകീയ വാഹനം. സൈക്കിള്‍ വാടകക്ക് കൊടുക്കുകയും റിപ്പയറിങ്ങ് നടത്തുകയും ചെയ്തിരുന്ന ഒരു സ്ഥാപനവും ഇവിടെ പ്രവര്‍ത്തിച്ചിരുന്നു.പിന്നെ എല്ലായിടത്തെയും പോലെ ബൈക്കുകള്‍ വ്യാപകമായി. കരിങ്കല്‍ കോറി ഉടമയായ ഹംസയുടെ ലോറികള്‍ ‘അലിയാര്‍’എന്നപേരില്‍ രണ്ടു മൂന്നെണ്ണം ചിറ്റണ്ടയിലുണ്ടായിരുന്നു.
രചന: ബൈജു
____________________________________________________________________________________________
മുണ്ട്യന്‍ മൂക്കന്‍ ചാത്തന്‍
(കടപ്പാട്: വിക്കി)

പഠനത്തിനു അവസാനമില്ല എന്ന് പറയുന്നത് അനര്‍ത്ഥമാണെന്ന് തെളിയിക്കുന്ന ഒന്നാണ് പറയകലകള്‍ . ഓരോ ദേശത്തും , ഓരോ നാട്ടിലും , ഓരോ തറവാട്ടിലും വരെ വത്യസ്തങ്ങളായ കലാരൂപങ്ങള്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നുണ്ട്. അത്തരം കലാരൂപങ്ങളില്‍ ഒന്നാണ് “മുണ്ടി മൂക്കന്‍ ” എന്ന് പഴമക്കാര്‍ പറയുന്ന “മുണ്ട്യന്‍ മൂക്കന്‍ ചാത്തന്‍ ” . തൃശൂര്‍ ജില്ലയില്‍ ചിറ്റണ്ട എന്ന ദേശത്തെ ഒരു തറവാട്ടുകാർ മാത്രം കെട്ടിയാടിയിരുന്ന ഒരു കലാരൂപമാണ് ഈ മുണ്ടി മൂക്കന്‍ ചാത്തന്‍ .

പണ്ട് കാലത്ത്‌ ചിറ്റണ്ട ദേശത്തെ ഒരു പാക്കനാര്‍തറവാട്ടിലെ ഒരു കാരണവര്‍ വിഷുവിന് മുന്നോടിയായി വീടും പരിസരവും വൃത്തിയാക്കുകയായിരുന്നു . മുറ്റത്ത് പുല്ലും മറ്റും കൈക്കൊട്ടുകൊണ്ട് മാറ്റുന്നതിനിടയില്‍ കണ്ട ഒരു കല്ല്‌ എടുത്തു കളഞ്ഞു . കല്ല്‌ എടുത്തു കളഞ്ഞതും അവിടെ ശിവലിംഗത്തിന്റെ ആകൃതിയിലുള്ള കല്ലും ഒരു ചുരികയും പൊന്തിവന്നു. ആദ്യം കാരണവര്‍ പേടിച്ചെങ്കിലും കാര്യം മനസിലാക്കിയ കാരണവര്‍ തൊഴുതുകൊണ്ട് പറഞ്ഞു ” വേണ്ട കര്‍മ്മങ്ങളെല്ലാം ചെയ്തു വീണ്ടും കുടിയിരുത്താമെന്നു “. അങ്ങനെ തറവാട്ടുകാരെയും ദേശക്കാരെയും വിവരം അറിയിച്ചു . ഒത്തുക്കൂടിയ എല്ലാവര്‍ക്കും ഇതു കണ്ടു പേടിയാണ് തോന്നിയത് . ആരും തന്നെ ആ കുടിയിരുത്തല്‍ കര്‍മ്മത്തില്‍കൂടിയിരുന്നില്ലെന്നുമാത്രമല്ല . ആ വീട്ടിലുള്ളവരും അവരുടെ തറവാട്ടുക്കാരും മാത്രം നടത്തിയാല്‍ മതിയെന്നും . ഈ പൊന്തിവന്ന കല്ല്‌ ശിവലിംഗവും , ചുരിക ഭഗവതിയുടെ ച്ചുരികയുമണെന്നാണ് വിശ്വസിച്ചത് . ഈ തറവാട്ടുകാര്‍ മാത്രമായതിനാല്‍ അതിന്റെ ചിലവും മറ്റും താങ്ങാനാവാതെ വന്നപോഴാണ് മൂന്നു വര്‍ഷത്തില്‍ ഒരിക്കല്‍ നടത്താന്‍ തിരുമാനിച്ചത് . അങ്ങനെയാണ് മുണ്ടി മൂക്കന്‍ ചാത്തന്‍ മൂന്നു വര്‍ഷത്തിലെരിക്കല്‍ നടത്താന്‍ തുടങ്ങിയത് .

(കടപ്പാട്: വിക്കി, സുരേഷ് കുമാർ കണ്ടമ്മാട്ടിൽ)

7 thoughts on “കൂടുതലറിയാന്‍

  1. The inhabitants never hesitated to embrace new ideas and ideologies.Like all other villages Chittanda also was under the influence of the landlords who happened to be Nair Pramaanees.The workforce comprised of SC,OBC and members of poor Nair families.It was a hands to mouth existence.Famine,lack of proper education,superstitious beliefs– all obstructed the growth of the village.yet they readily welcomed revolutionary ideas and faced adverses bravely.Political discussions, differences and cnflicts, strikes in the agriculture front,fight against casteism,atheism,questioning blind superstition,revolutionary changes in the apparels of women—all this started in Chittanda in the very beginning when other villages hesitated to come forward.The style is going on and on……

  2. You have excellently covered the working condition of queries in and around Chittanda. Modern technologes will come but block the working class in trouble for want of employment. So even we have to tollerate and work in queres for our bread and butter. At the same time Government and Query owners should also look into the matter of working conditon and help the workers for their welfare.K.V.Vaidyanathan, Ahmedabad

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )