വാര്‍ത്തകളും വിശേഷങ്ങളും

ചിറ്റണ്ടയുമായി ബന്ധപ്പെട്ട് പത്രങ്ങളില്‍ വരുന്ന വാര്‍ത്തകളാണ്‌ പ്രധാനമായും ഇവിടെ ചേര്‍ക്കപ്പെടുന്നത്. പത്രവാര്‍ത്തകള്‍ അതേപടി പകര്‍ത്തപ്പെടുകയാണിവിടെ. ചിറ്റണ്ട.കോമിന്‌ പ്രത്യേക രാഷ്ട്രീയ, സാമുദായിക, വ്യക്തി താല്പര്യങ്ങളൊന്നുമില്ലെന്ന് ഓര്‍മ്മിപ്പിക്കട്ടെ..
      ____________________________________________________________________________________________
ചിറ്റണ്ടയിൽ സൗജന്യ PSC  പരിശീലനം
പി എസ് സി പരീക്ഷയെന്ന കടമ്പയെ ഇനി ഭയപ്പെടേണ്ട ! പരിചയ സമ്പന്നരായ ഒരു കൂട്ടം അധ്യാപക – ഉദ്യോഗസ്ഥ കൂട്ടായ്മ നമ്മുടെ രക്ഷക്കെത്തുന്നു.   ചിറ്റണ്ട യുവജന സംഘം വായനശാലയുടെ നേത്രുത്വത്തിൽ  ഒരു വർഷം നീണ്ടുനിൽക്കുന്ന സൗജന്യ പി എസ് സി പരീക്ഷാ പരിശീലനം ആരംഭിക്കുകയായി.  പത്താം ക്ലാസ്സ് പാസ്സായവർക്കുപ്പെടെ എല്ലാ ഉദ്യോഗാർത്ഥികൾക്കും ഈ പരിശീല കളരിയിൽ ചേരാം.
ചിറ്റണ്ടക്കാർക്കെല്ലാം സുപരിചിതരായ ശ്രീ. ശങ്കരനാരായണൻ, ശ്രീ. എൻ.സി.രാമകൃഷ്ണന്‍ മാഷ്, ശ്രീ  ആർ.സി.മേനോൻ എന്നിവരുൾപ്പെടെ
ഒരു  അധ്യാപക – ഉദ്യോഗസ്ഥ സംഘം ഞായറാഴ്ചകളിലും മറ്റു ഒഴിവു ദിനങ്ങളിലും സൗജന്യമായി ക്ലാസ്സുകളെടുക്കുന്നതായിരിക്കും.
വിശദവിരങ്ങൾക്ക് ശ്രീ. നന്ദീഷ്     9526222482
ഒപ്പം താഴെ കൊടുത്തിരിക്കുന്ന ഔദ്യോഗിക അറിയിപ്പ് വായിക്കുക.
ഈ സുവർണ്ണാവസരം ഉപയോഗിക്കുക.
www.chittanda.com
ഹോമിയോ ആസ്‌പത്രി
കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക ഫണ്ട് ഉപയോഗിച്ച് ചിറ്റണ്ടയിൽ  ഹോമിയോ ഡിസ്‌പെന്‍സറി ആരംഭിച്ചു.  ചിറ്റണ്ടയില്‍ എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. വിജയൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വൈസ് പ്രസിഡന്റ് സെഫീന അസീസ്  അധ്യക്ഷത വഹിച്ചു.
അലോപ്പതി ഡോക്ടറുടെ സേവനം വളരേക്കാലം ചിറ്റണ്ടയിൽ ഉണ്ടായിരുന്നെങ്കിലും ഒരു ഹോമിയോ ആസ്പത്രി ഇതാദ്യം.
ചിറ്റണ്ട സ്കൂളിൽ യോഗ പരിശീലനം

ചിറ്റണ്ട സ്കൂളിൽ യോഗ പരിശീലനം

മാന്യ സുഹൃത്തേ..

ചിറ്റണ്ട ശ്രീ കാര്‍ത്ത്യായനി ഭഗവതി ക്ഷേത്രത്തിലെ തൃക്കാര്‍ത്തിക വിളക്ക് മഹോല്‍സവം 2011, ഡിസംബര്‍ ഒന്‍പതാം തിയതി വിപുലമായ പരിപാടികളോടെ ആഘോഷിക്കുകയാണ്‌. വിശദവിവരങ്ങളടങ്ങിയ ‘അറിയിപ്പിന്റെ’ പകര്‍പ്പ് താഴെ ചേര്‍ത്തിരിക്കുന്നു. ഓരോ ചിത്രത്തിലും അമര്‍ത്തിയാല്‍ വലുതായി കാണാവുന്നതാണ്‌.

നമ്മുടെയോരോരുത്തരുടേയും സഹായ സഹകരണങ്ങള്‍ ഈ ആഘോഷങ്ങളുടെ വിജയകരമായ നടത്തിപ്പിന്‌ അത്യാവശ്യമാണെന്നറിയാമല്ലോ. സംഭാവനകള്‍ നേരിട്ടോ, അഞ്ചാമത്തെ ചിത്രത്തില്‍ ചേര്‍ത്തിട്ടുള്ള ബാങ്ക് അക്കൗണ്ട് വഴിയോ എത്തിക്കാം.

ചിറ്റണ്ട. കോം

ചിറ്റണ്ട.കോം

ചിത്രത്തില്‍ അമര്‍ത്തിയാല്‍ വലുതായി കാണാം..

 കടപ്പാട്: മലയാള മനോരമ (ജൂലൈ 2011)

__________________________________________________________________________________________

ചിറ്റണ്ട സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ പത്രം ചിറ്റണ്ട ജ്ഞാനോദയം യു.പി. സ്‌കൂളില്‍ വിദാര്‍ത്ഥികളുടെ പത്രം ‘സപ്തധ്വനി’ പുറത്തിറക്കി. ഹെഡ്മിസ്ട്രസ് അല്‍ഫോണ്‍സ പത്രം പ്രകാശനം ചെയ്തു. സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളുടെയും അധ്യാപകരായ സുഷമ, ലൂസി എന്നിവരുടെയും നേതൃത്വത്തിലാണ് പത്രം ഇറക്കുന്നത്.ഈ പുതിയ ഉദ്യമത്തിന്‌ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ചിറ്റണ്ട.കോമിന്റെ അഭിനന്ദനങ്ങള്‍.   (07.08.2011)

സ്‌കൂള്‍കെട്ടിടത്തിന് മുകളില്‍ മരം കടപുഴകി വീണു
ചിറ്റണ്ട ജ്ഞാനോദയം യു.പി.സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ മരം കടപുഴകി വീണു. സ്‌കൂളിന് സമീപത്ത് പൊതുമരാമത്ത് റോഡരികിലുള്ള ബദാം മരമാണ് ബുധനാഴ്ച രാത്രി കാറ്റില്‍ കടപുഴകി വീണത്. ഓഫീസ് കെട്ടിടത്തിനു മുകളിലാണ് മരം വീണത്. ആസ്ബസ്റ്റോസ് ഷീറ്റുകള്‍ തകര്‍ന്നിട്ടുണ്ട്. എന്നാല്‍ ഓഫീസിനുള്ളിലെ സാധന സാമഗ്രികള്‍ക്കോ രേഖകള്‍ക്കോ നാശമൊന്നും സംഭവിച്ചിട്ടില്ല. സ്‌കൂള്‍മതിലിലിടിച്ചശേഷമാണ് മരം കെട്ടിടത്തിനുമേല്‍ വീണത്.സ്‌കൂളിന് സമീപത്തായി റോഡരികിലുള്ള രണ്ട് പുളിമരവും രണ്ട് മാവും ജീര്‍ണിച്ച് നിലംപതിക്കാറായ നിലയിലാണ്. മരങ്ങള്‍ ഏത് സമയവും കാറ്റില്‍ സ്‌കൂള്‍ കെട്ടിടത്തിന് മുകളിലേക്ക് വീഴാനുള്ള സാധ്യതയുണ്ട്. സ്‌കൂള്‍കെട്ടിടത്തിന് ഭീഷണിയായി മാറിയ റോഡരികിലെ മരങ്ങള്‍ മുറിച്ചുനീക്കണമെന്നാവശ്യപ്പെട്ട് അധികൃതര്‍ പഞ്ചായത്ത്, സോഷ്യല്‍ ഫോറസ്ട്രി, പൊതുമരാമത്തുവകുപ്പ് അധികൃതര്‍ക്ക് പരാതികള്‍ നല്‍കിയിട്ടുണ്ട്.സ്‌കൂളിന് ഭീഷണിയായിമാറിയ മരങ്ങള്‍ മുറിച്ചുനീക്കുന്ന കാര്യത്തില്‍ ബന്ധപ്പെട്ടവരുടെ അനാസ്ഥ തുടരുകയാണെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു.

വി.എം.ഓഡിറ്റോറിയം
വിവാഹാവശ്യങ്ങള്‍ക്കോ ചെറിയ യോഗങ്ങള്‍ക്കോ സ്ഥലമന്വേഷിച്ച് ദൂരത്തേക്ക് പോകേണ്ട ആവശ്യമില്ല ! ആധുനിക സൗകര്യങ്ങളോടെ ഒരു ഓഡിറ്റോറിയം ചിറ്റണ്ടയില്‍ തയ്യാറായിക്കഴിഞ്ഞു. ചിറ്റണ്ട സെന്ററില്‍ തന്നെയാണ്‌ വി.എം.ഓഡിറ്റോറിയം എന്ന പുതിയ സംരംഭം. നാട്ടുകാരുടെ വിവിധ ആവശ്യങ്ങള്‍ മുന്നില്‍കണ്ടുകൊണ്ടുതന്നെ പൊതു ചടങ്ങുകള്‍ സുഗമമായി നടത്തുവാനുള്ള എല്ലാ സൗകര്യങ്ങളും വി.എം. ഓഡിറ്റോറിയത്തില്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞുവെന്ന് മാനേജിങ് പാര്‍ട്ണേഴ്സ് അറിയിക്കുന്നു.

VM Auditorium, Chittanda

VM Auditorium, Chittanda

VM Auditorium,Chittanda
ചിറ്റണ്ടയില്‍ രണ്ട് വീടുകളില്‍ മോഷണം
ചിറ്റണ്ട സ്‌കൂള്‍ മൈതാനി പരിസരത്തെ സഹോദരന്മാരുടെ വീടുകളില്‍ മോഷണം. ചിറ്റണ്ട കൊട്ടപുളിക്കല്‍ സുരേന്ദ്രന്‍, ജ്യേഷ്ഠന്‍ ചന്ദ്രന്‍ എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്.
സുരേന്ദ്രന്റെ വീട്ടില്‍ നിന്ന് ആറ് പവന്റെ സ്വര്‍ണ്ണാഭരണങ്ങള്‍, ഒരു മൊബൈല്‍ ഫോണ്‍, എമര്‍ജന്‍സി ലൈറ്റ് എന്നിവയാണ് നഷ്ടപ്പെട്ടത്. വീടിനകത്തെ അലമാരയില്‍ സൂക്ഷിച്ച സാരിമാല, മാല, വള എന്നിവയും മോഷ്ടിച്ചു. വീടിന്റെ പിന്‍വശത്തായി അടുക്കളഭാഗത്തെ ജനല്‍ അഴികള്‍ നീക്കിയാണ് മോഷണം നടന്നത്.
ചന്ദ്രന്റെ വീട്ടില്‍ നിന്നും അയ്യായിരം രൂപയാണ് മോഷ്ടിച്ചത്. വീട്ടുകാര്‍ ഞായറാഴ്ച വൈകീട്ട് ദേശവിളക്ക് കാണാന്‍ പോയ സമയത്താണ് മോഷണം. ഞായറാഴ്ച രാത്രി ഏഴിനും പത്തരയ്ക്കും ഇടയിലാണ് മോഷണം നടന്നിട്ടുള്ളത്. വീട്ടുകാര്‍ തിരിച്ചുവന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.(30.11.2010)
ചോറൂണിന് 50 വയസ്സ് മധുരിക്കും ഓര്‍മ്മകളുമായി ഒ.എന്‍.വി. ഒരുവട്ടംകൂടി കൊണ്ടയൂരിലെത്തി
വടക്കാഞ്ചേരി:കൊണ്ടയൂര്‍ ഗ്രാമത്തില്‍ അരനൂറ്റാണ്ടുമുന്നേ ഒ.എന്‍.വി.യെത്തിയത് ഗ്രാമത്തിന്റെ മരുമകനായിട്ടായിരുന്നു. നിളാതീരത്തെ പുത്തന്‍കളത്തിന്റെ പടികടന്ന് ഒ.എന്‍.വി.ഇത്തവണ വന്നത് മലയാളത്തിന്റെ മഹാകവിയായി ജ്ഞാനപീഠം പുരസ്‌കര്‍ത്താവായാണ്.
വിനയാന്വിതനായി കൂപ്പുകൈകളോടെയെത്തിയ മഹാകവിയെ കാല്‍തൊട്ടും വണങ്ങിയും ഗ്രാമം വരവേറ്റു. കൊണ്ടയൂര്‍ ഗ്രാമത്തെയും കൊണ്ടയൂരിന്റെ ഗ്രാമപ്രകൃതിയെയും കാവ്യാനുഭവമാക്കി കവിതകളില്‍ വിന്യസിച്ച ഒ.എന്‍.വി.യുടെ മുന്നില്‍ ബന്ധുക്കളും ഗ്രാമവാസികളും നമ്രശീര്‍ഷരായി. ഈ ഗ്രാമത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തെ കവിതയില്‍ കോരിനിറച്ച കവിയുടെ മനസ്സിലും മധുരം ചൊരിയുന്ന ഓര്‍മ്മകളുടെ പ്രവാഹമായിരുന്നു.
ഒ.എന്‍.വി.യുടെ പ്രശസ്തമായ’ചോറൂണ്’ എന്ന കവിതയുടെ സുവര്‍ണ്ണജൂബിലി വര്‍ഷമാണ് ഇത്. 1960 ഡിസംബറില്‍ ചോറൂണ് പിറന്നത് ഈ ഗ്രാമത്തിലാണ്. ഒ.എന്‍.വി. കവിതയിലെ സര്‍ഗ്ഗാത്മകത്വത്തിന്റെ സവിശേഷതയായി അക്ഷരസ്‌നേഹികള്‍ എന്നും വാഴ്ത്തുന്ന ചോറൂണ് മലയാളിയുടെ ഭാവുകത്വവും ദൃശ്യസുന്ദരമായ ആവിഷ്‌കാരവുമാണ്.
ചോറൂണിന് അനുബന്ധമായി എഴുതി നിളാതീരത്ത് വീണ്ടും എന്ന കവിതയും പിറന്നത് ഇവിടെയാണ്. ഭാര്യ സരോജിനി അമ്മയുടെ സഹോദരന്‍ രാമകുമാരന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് മഹാകവി കുടുംബാംഗങ്ങളോടൊപ്പം ഞായറാഴ്ച എത്തിയത്. വിദേശത്തും സ്വദേശത്തുമായി നിരവധി സ്വീകരണ പരിപാടികളില്‍ പങ്കെടുത്തതിന്റെ ക്ഷീണം സ്‌നേഹത്തിന് മുന്നില്‍ കവി മറന്നു. ചൊവ്വാഴ്ച പാലക്കാട്ടും തുടര്‍ന്ന് കോയമ്പത്തൂരിലും സ്വീകരണത്തില്‍ പങ്കെടുത്തതിനുശേഷമാണ് തിരുവനന്തപുരത്തേയ്ക്ക് മടങ്ങുക.(15.11.2010)

പഞ്ചായത്ത് ഇലക്ഷന്‍ – വോട്ടേഴ്സ് ലിസ്റ്റ്

ചിറ്റണ്ട ജ്ഞാനോദയം യു.പി. സ്കൂള്‍ ബൂത്തിലെ വോട്ടേഴ്സ് ലിസ്റ്റ് ഇവിടെനിന്നും ഡൗണ്‍ലോഡു ചെയ്യാം. ചിറ്റണ്ട സ്കൂളില്‍ മൂന്ന് ബൂത്തുകളുണ്ട്. ബൂത്ത് നമ്പറ് 126,127, 128 എന്നിവയാണ്‌.ഇവിടെ ക്ലിക്കുക

അല്ലെങ്കില്‍ ഈ പേജ് സന്ദര്‍ശിക്കുക: http://ceo.kerala.gov.in/electoralrolls.html

തൃശ്ശൂര്‍ ജില്ലയും കുന്നംകുളം നിയമസഭാ മണ്ഡലവും തെരഞ്ഞെടുക്കുക.Get Booth List എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ബൂത്ത് നമ്പര്‍ ക്രമത്തില്‍ പ്രത്യക്ഷപ്പെടുന്ന

ലിസ്റ്റില്‍ ചിറ്റണ്ട ബൂത്ത് നമ്പറ് 126,127, 128 എന്നിവക്കെതിരെ ഡൗണ്‍ലോഡ് ലിങ്ക് കാണാവുന്നതാണ്‌.

ചിറ്റണ്ടയില്‍ വയോജന വാരാചരണ സമ്മേളനം

   കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം ചിറ്റണ്ട യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ചിറ്റണ്ട
   ജ്ഞാനോദയം യു.പി. സ്‌കൂളില്‍ വയോജന വാരാചരണ സമ്മേളനം നടത്തി. വടക്കാഞ്ചേരി എസ്.ഐ.
   ജോയ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എ. അയ്യപ്പന്‍ അധ്യക്ഷനായിരുന്നു.
   എണ്‍പത് കഴിഞ്ഞവരെ ആദരിക്കലും മുഖ്യ പ്രഭാഷണവും കേരള വയോജനവേദി ജില്ലാ പ്രസിഡന്റ്
   പി.എസ്. വേലായുധന്‍ നിര്‍വഹിച്ചു.    മത്സര വിജയികള്‍ക്ക് ചിറ്റണ്ട യൂ.പി.
   സ്‌കൂള്‍ മാനേജര്‍ എസ്. ബസന്ത് ലാല്‍ സമ്മാനങ്ങള്‍ നല്‍കി. യൂണിറ്റ് സെക്രട്ടറി
   ടി.ആര്‍. നാരായണന്‍, കെ. ഗോവിന്ദന്‍കുട്ടി, കെ.പി. അല്‍ഫോണ്‍സ, പി. ശങ്കരനാരായണന്‍,
   സി.കെ. ചന്ദ്രന്‍, ലീലാ സോമന്‍, പി.കെ. ശങ്കരന്‍ എന്നിവര്‍ പ്രസംഗിച്ചു.
   കവിതാലാപനം, പ്രകട പ്രസംഗം എന്നിവ ഉണ്ടായി. നേരത്തെ എ. അയ്യപ്പന്‍ പതാക
  ഉയര്‍ത്തി.(07.10.2010)
 • വയോജനവാര സമ്മേളനം 6ന്
  കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം ചിറ്റണ്ട യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വയോജനവാര സമ്മേളനം ഒക്ടോബര്‍ 6ന് ഉച്ചകഴിഞ്ഞ് 3ന് ചിറ്റണ്ട ജ്ഞാനോദയം യു.പി. സ്‌കൂളില്‍ നടക്കും വടക്കാഞ്ചേരി പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.എസ്. സിനോജ് സമ്മേളനം ഉദ്ഘാടനം ചെയ്യും. 80 വയസ്സ് കഴിഞ്ഞവരെ ആദരിക്കല്‍, മത്സരവിജയികള്‍ക്ക് അനുമോദനം, സമ്മാനദാനം, കവിതാലാപനം തുടങ്ങിയവ ഉണ്ടാകും.(മാതൃഭൂമി 02.10.2010)
 • 2010 ഓണാഘോഷം – ചിറ്റണ്ട വിശേഷങ്ങളും – വീഡിയോ-കടപ്പാട്: വിസിവി, വടക്കാഞ്ചേരി
  • ചിറ്റണ്ട പടിഞ്ഞാട്ടുമുക്കില്‍ കിണറ്റില്‍ മൂര്‍ഖന്‍ പാമ്പുകളുടെ വിളയാട്ടം. വീഡിയോ-കടപ്പാട്: വിസിവി, വടക്കാഞ്ചേരി
  • ചിറ്റണ്ട ലക്ഷം വീട് പ്രദേശത്തെ ഒരു കിണറ്റില്‍ കുടുങ്ങിയ മാനിനെ അഗ്നിശമന സേന രക്ഷപ്പെടുത്തി.വീഡിയോ-കടപ്പാട്: വിസിവി, വടക്കാഞ്ചേരി
 • റോഡ് നിര്‍മ്മാണം തുടങ്ങി (15.08.2010)
ഗ്രാമപ്പഞ്ചായത്തിലെ മങ്ങാട് ചാത്തംകുളം-ചിറ്റണ്ട റോഡിന്റെ നിര്‍മ്മാണോദ്ഘാടനം വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.പത്മനാഭന്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ.കണ്ണന്‍ അധ്യക്ഷനായിരുന്നു. സീമാ ബാബു, കെ.ശാരദാമ്മ, കുഞ്ഞുമോന്‍, എസ്.ബസന്ത് ലാല്‍, ഒ.ബി.സുബ്രഹ്മണ്യന്‍, രാജശേഖരന്‍ എന്നിവര്‍ പ്രസംഗിച്ചു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഏഴ്‌ലക്ഷം രൂപയാണ് റോഡ് നിര്‍മ്മാണത്തിന് അനുവദിച്ചിട്ടുള്ളത്.
 • തുക അനുവദിച്ചു (05.07.2010)
പി.ആര്‍. രാജന്‍ എം.പി.യു ടെ ഫണ്ടില്‍ നിന്ന് ചിറ്റണ്ട ജ്ഞാനോദയം യു.പി.സ്‌കൂള്‍ കെട്ടിട നിര്‍മ്മാണത്തിന് 18 ലക്ഷം രൂപ അനുവദിച്ചതായി ചിറ്റണ്ട ജ്ഞാനോദയം വായനശാലയുടെ പ്രസിഡന്റ് എസ്. ബസന്തലാല്‍ അറിയിച്ചു. വായനശാലയുടെ മാനേജ്‌മെന്റിലുള്ളതാണ് ചിറ്റണ്ടയിലെ എയിഡഡ് യു.പി.സ്‌കൂള്‍.
 • ചിറ്റണ്ട ചെറുചക്കിച്ചോലയില്‍ ചെക്ക്ഡാം നിര്‍മ്മിക്കണം
ചിറ്റണ്ട ചെറുചക്കിച്ചോലയില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി ചെക്ക്ഡാം നിര്‍മ്മിക്കണമെന്ന് ചിറ്റണ്ടയില്‍ നടന്ന കര്‍ഷക കോണ്‍ഗ്രസ്് ക്യാമ്പ് ആവശ്യപ്പെട്ടു. ചെക്ക് ഡാം നിര്‍മ്മിച്ചാല്‍ എരുമപ്പെട്ടി ഗ്രാമപ്പഞ്ചായത്തിലെ നിരവധി കര്‍ഷകര്‍ക്ക് സഹായകമാകുമെന്ന് കര്‍ഷകക്യാമ്പ് ചൂണ്ടിക്കാട്ടി.
 • ചിറ്റണ്ട ക്ഷേത്രത്തില്‍ തൃക്കാര്‍ത്തികവിളക്ക് ഉത്സവം
ചിറ്റണ്ട ശ്രീകാര്‍ത്ത്യായനി ഭഗവതീക്ഷേത്രത്തിലെ തൃക്കാര്‍ത്തികവിളക്ക് ഉത്സവം ഡിസംബര്‍ ഒന്നിന് ആഘോഷിക്കും. ഇതോടനുബന്ധിച്ച് തൃപ്രയാര്‍ പൈക്കാട് കൃഷ്ണന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള ഭാഗവതസപ്താഹയജ്ഞം തുടങ്ങി. നവംബര്‍ 29 വരെ സപ്താഹയജ്ഞം ഉണ്ടാകും 30ന് വൈകീട്ട് നാദസ്വരം, തായമ്പക അരങ്ങേറ്റം, രാത്രി 7.30ന് മാജിക്‌ഷോ, 8.30ന് നാടകം എന്നിവയുണ്ടാകും. ഡിസംബര്‍ ഒന്നിന് പുലര്‍ച്ചെ വിശേഷാല്‍പൂജകള്‍, ഉച്ചകഴിഞ്ഞ് ഒന്നിന് മൂന്ന് ഗജവീരന്മാരോടുകൂടിയ എഴുന്നള്ളിപ്പ്, പഞ്ചവാദ്യം തുടര്‍ന്ന് മേളം നടയ്ക്കല്‍ പറവെപ്പ്, വൈകീട്ട് വിവിധ ആഘോഷക്കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പഞ്ചവാദ്യം, എഴുന്നള്ളിപ്പ്, ശിങ്കാരിമേളം, കാവടിയാട്ടം, നാദസ്വരം, വെടിക്കെട്ട്, രാത്രി 7 ന് കേളി, കൊമ്പുപറ്റ് കുഴല്‍പറ്റ്, 8.30ന് ഡബിള്‍ തായമ്പക, 10ന് ഗാനമേള, എഴുന്നള്ളിപ്പ്, പഞ്ചാവദ്യം, മേളം, എന്നിവ ഉണ്ടാകും (24.11.2009)
 • അയലത്തെ വിശേഷം: നഗരത്തെയും ഗ്രാമത്തെയും ബഹിരാകാശ സാങ്കേതിക വിദ്യകൊണ്ട്‌ ഏകീകരിക്കുകയെന്ന സ്വപ്‌നം കണ്ട ജിഷ്‌ണുവിന്‌ അഭിനന്ദനങ്ങളുടെ പ്രവാഹം. വരവൂര്‍ ഗവണ്മെന്റ്‌ സ്‌കൂളിലെ 10-ാം ക്ലാസ്‌ വിദ്യാര്‍ഥിയും തളി മാരാത്ത്‌ വീട്ടില്‍ പരേതനായ ശിവരാമന്റെയും ശ്യാമളയുടെയും മകനുമായ ജിഷ്‌ണു (14) ആണ്‌ വിക്രം സാരാഭായ്‌ സ്‌പേയ്‌സ്‌ സെന്റര്‍ നടത്തിയ പ്രബന്ധരചനയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്‌.വിവരമറിഞ്ഞ്‌ തലപ്പിള്ളി തഹസില്‍ദാര്‍ ടി.വി. മോന്‍സിയും സംഘവും വരവൂര്‍ സ്‌കൂളിലെത്തി ജിഷ്‌ണുവിനെ അഭിനന്ദിച്ചു.പാവപ്പെട്ട കുടുംബമായ ജിഷ്‌ണുവിന്റെ മികവ്‌ കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി വേണ്ട സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്ന്‌ തഹസില്‍ദാര്‍ പറഞ്ഞു. ജിഷ്‌ണുവിന്റെ അച്ഛന്‍ കൂലിപ്പണിക്കാരനായിരുന്നു. ശിവരാമന്‍, അപകടത്തെ തുടര്‍ന്ന്‌ മരിച്ചതിനെ തുടര്‍ന്ന്‌ അമ്മ ശ്യാമളയാണ്‌ ഏറെ കഷ്ടപ്പെട്ട്‌ ജിഷ്‌ണുവിനെ പഠിപ്പിക്കുന്നത്‌. എട്ടാം ക്ലാസുകാരനായ അനുജന്‍ ശ്രീജിത്തും ജിഷ്‌ണുവിനുണ്ട്‌.വിവരമറിഞ്ഞ്‌ സ്‌പീക്കര്‍കെ. രാധാകൃഷ്‌ണന്‍ ജിഷ്‌ണുവിനെ വിളിച്ച്‌ അഭിനന്ദനമറിയിച്ചു. വരവൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.സി. ഉണ്ണികൃഷ്‌ണന്റെ നേതൃത്വത്തില്‍ സ്‌കൂളില്‍ അനുമോദനയോഗം ചേര്‍ന്ന്‌ ജിഷ്‌ണുവിനെ ആദരിച്ചു.(മാതൃഭൂമി 13.10.2009)
 • സ്‌മൃതിമണ്ഡപം ഉദ്‌ഘാടനം ചെയ്‌തു |എരുമപ്പെട്ടി: ചിറ്റണ്ട പടിഞ്ഞാറ്റുമുറിയില്‍ നിര്‍മ്മിച്ച സ്‌മൃതിമണ്ഡപത്തിന്റെ ഉദ്‌ഘാടനവും രാജീവ്‌ ഗാന്ധിയുടെ ചിത്രം അനാച്ഛാദനവും കടവല്ലൂര്‍ ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ (ഐ) പ്രസിഡന്റ്‌ ടി.കെ. ശിവശങ്കരന്‍ നിര്‍വ്വഹിച്ചു. വാര്‍ഡ്‌ പ്രസിഡന്റ്‌ കെ.കെ. സുബ്രഹ്മണ്യന്‍ അധ്യക്ഷനായി. ടി.എന്‍. നമ്പീശന്‍, ഷാജന്‍ കുണ്ടന്നൂര്‍, എം.കെ. ജോസ്‌, പി.എസ്‌. സുനീഷ്‌, ഗോപിനാഥ്‌ ഇടമന, രാജേഷ്‌ ചിറ്റണ്ട എന്നിവര്‍ പ്രസംഗിച്ചു.മാതൃഭൂമി 04.09.2008
 • മങ്ങാട്‌ ചാത്തംകുളം-ചിറ്റണ്ട റോഡ്‌ തകര്‍ന്നു | എരുമപ്പെട്ടി:ഗ്രാമപ്പഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ മങ്ങാട്‌ ചാത്തംകുളം-വടക്കേമുക്ക്‌-ചിറ്റണ്ട റോഡ്‌ തകര്‍ന്നത്‌ ജനങ്ങളെ ബുദ്ധിമുട്ടിലാക്കി. കുഴികള്‍ നിറഞ്ഞറോഡിലൂടെയുള്ള യാത്ര ദുഷ്‌കരമായിട്ടുണ്ട്‌. പലയിടത്തും ടാര്‍ചെയ്‌ത ഭാഗം ഇളകിപ്പോയി വലിയ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്‌.12 വര്‍ഷമായി റോഡിന്റെ അറ്റകുറ്റപ്പണി നടത്തിയിട്ടില്ലെന്ന്‌ നാട്ടുകാര്‍ പറഞ്ഞു. റോഡ്‌ തകര്‍ന്നുകിടക്കുന്നതിനാല്‍ വാഹനങ്ങള്‍ ഇതുവഴിവരാന്‍ മടിക്കുകയാണ്‌. ആറ്‌ കിലോമീറ്ററിലധികം വരുന്ന റോഡ്‌ ഉടന്‍ ഗതാഗതയോഗ്യമാക്കണമെന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഇതിനായി പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കുമെന്നും അവര്‍ പറഞ്ഞു. മാതൃഭൂമി 03.02.2009

11 thoughts on “വാര്‍ത്തകളും വിശേഷങ്ങളും

 1. wssonline org web site registe ur name and all chittanda’s
  so Iam The GLOBAL CHAIRMAN WADAKKANCHERY SUHIURTH SANGHAM BHAVI PRAVARTHANAM SAKTHI PETUTHAN VENDIYANE. ADUTHU THANNE WADAKKANCHERYIL VARNAGROUPI NTE SAHAYATHODUKUDI ORU OFFICE THURUKKUAVAN POKUKAYANE SO ELLAVARUDEYOUM SAHAYA SAHAGARANANGAL PRITHISHUCHU KONDE SREMIKKAM NAMMELKKU ORUMICHUKONDE.

 2. നമ്മള്‍ക്ക് എന്നും അഭിമാനിക്കാന്‍ “ചിറ്റണ്ട ഗ്രാമം” പുരോഗമിക്കട്ടെ..!!!!

  ‘V.M.AUDITORIUM”-ന് എല്ലാവിധ ആശംസകളും നേരുന്നും…

  -നൗഷാദ് മൊയ്‌തു-

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )