വിദ്യാഭ്യാസം

University of Chittanda

University of Chittanda

ചിറ്റണ്ട ജ്ഞാനോദയം അപ്പര്‍ പ്രൈമറി സ്കൂള്‍
  1950 ന്‌ ശേഷമാണ്‌  ചിറ്റണ്ടയിലെ ഏതാനും യുവജനങ്ങള്‍ മുന്‍കൈയ്യെടുത്ത് “യുവജനസംഘം”വായനശാല രൂപീകരിച്ചത്. അവരില്‍ പലരും യശ്ശശരീരയായി. 1954 ല്‍ സര്‍വശ്രീ പുഴങ്കര രാമന്‍ മേനോന്‍ മാസ്റ്റര്‍, പട്ടര്‍ മഠം വൈദ്യനാഥ അയ്യര്‍, സി.ഐ.ഡി. അച്ച്യുത മേനോന്‍, കുന്നത്ത് ശങ്കുണ്ണി നായര്‍, പ്രഭാകര മേനോന്‍, ബോംബെ കൃഷ്ണന്‍കുട്ടി മേനോന്‍, വെള്ളത്തേരി കൊചു കൃഷ്ണന്‍ നായര്‍, പുളിയത്ത് രാമന്‍ നായര്‍, കണ്ണമ്പാറ നാരായണന്‍ നമ്പ്യാര്‍ മാസ്റ്റര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കുന്നത്ത് വക കെട്ടിടത്തില്‍ അന്ന് വായനശാല പ്രവര്‍ത്തനം ആരംഭിച്ചത്. മുണ്ടനാട്ട് നീലകണ്ഠന്‍ നമ്പൂതിരി, മുട്ടിക്കല്‍ മുഹമ്മദ് എന്നിവരുടെയും  പരിശ്രമം ഇക്കാര്യത്തിലുണ്ടായിരുന്നു. 1957 – 58 കാലഘട്ടത്തില്‍ പുഴങ്കര രാമന്‍ മേനോന്‍ മാസ്റ്റര്‍ അഞ്ചു സെന്റ് സ്ഥലം വായനശാലക്ക് ദാനം നല്‍കുകയും നാട്ടുകാരുടെ ശ്രമഫലമായി അവിടെ ഒരു വായനശാലാ കെട്ടിടം നിര്‍മ്മിക്കുകയും ചെയ്തു.

ഇവരുടെ ശ്രമഫലമായി ഇതേ കാലഘട്ടത്തില്‍ തന്നെ ചിറ്റണ്ടയില്‍ ഒരു സ്കൂളും നിലവില്‍ വന്നു. ഒരു വായനശാലയുടെ കീഴില്‍ അല്ലെങ്കില്‍ വായശാല മാനേജ് മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ യു.പി.  സ്കൂള്‍ എന്ന ബഹുമതി ചിറ്റണ്ട സ്കൂളിന്‌ മാത്രം സ്വന്തം ! ആദ്യം അഞ്ചാം ക്ലാസ്സ് വരെയേ പ്രവര്‍ത്തനം ഉണ്ടായിരുന്നുള്ളൂ. പത്ത് വര്‍ഷത്തിന്‌ ശേഷമാണ്‌ യു.പി. സ്കൂളായി ഉയര്‍ത്തപ്പെട്ടത്.
ചെറുകുന്നത്ത് കണ്ടോരനും കുടുംബവും താമസിച്ചിരുന്ന മുപ്പതു സെന്റ് സ്ഥലത്താണ്‌ സ്കൂള്‍ നിലവില്‍ വന്നത്. ഇന്നും അതേ സ്ഥലത്ത് ആദ്യകാല കെട്ടിടത്തിനു്‌ കാര്യമായ മാറ്റങ്ങളൊന്നും കൂടാതെ സ്കൂള്‍ നിലനില്‍ക്കുന്നു. പിന്‍ ഭാഗത്ത് ഏതാണ്ട് മുപ്പതു വര്‍ഷം മുന്‍പ് പുതിയ കെട്ടിടം നിര്‍മ്മിച്ചിരുന്നു. പിന്നീട് വായനശാലാ കമ്മറ്റിയില്‍ ചില അഭിപ്രായ ഭിന്നതകള്‍ ഉടലെടുക്കുകയും വായനശാല രാമന്‍ മേനോന്‍ മാസ്റ്ററുടെ നെതൃത്വത്തിലൊരു കമ്മറ്റിയും സ്കൂള്‍ കൊച്ചു കൃഷ്ണന്‍ നായരുടെ നേതൃത്വത്തിലൊരു കമ്മറ്റിയും ഏറ്റെടുത്ത് പ്രവര്‍ത്തനം തുടര്‍ന്നു. പിന്നീടിതുവരെ പല കമ്മറ്റികളും മാറി വരികയും സ്കൂള്‍-വായശാല പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടന്നു വരികയും ചെയ്തു.
(ഗ്രാമിക കയ്യെഴുത്തു മാസികയില്‍ പ്രസിദ്ധീകരിച്ച കുറിപ്പിന്റെ ചുരുക്കിയ രൂപം)
_________________________________________________________________________________________
ചിറ്റണ്ട സ്കൂൾ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചരിത്ര രേഖകൾ !
60 വർഷത്തോളം പഴക്കമുള്ള ഈ രേഖകൾ യശ:ശ്ശരീരനായ ശ്രീ കുന്നത്ത് കോപ്പൻ നായർ (ഉണ്ണി മാഷ്)
കൈകാര്യം ചെയ്തിരുന്നവയാണ്. 1956, ജനുവരി 20 ന് അച്ചടിച്ചു വന്ന ഒരു പത്രപരസ്യം ഇവിടെ ചേർത്തിട്ടുണ്ട്. ഏറെ പ്രാധാന്യമുള്ള ഈ രേഖകൾ യാതൊരു കേടുപാടുകളും കൂടാതെ സൂക്ഷിച്ച  ശ്രീമതി വെള്ളത്തേരി കുട്ടിപ്പാറു അവർകൾക്കും,  ചിറ്റണ്ട സ്കൂൾ അറുപതാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ പുതു തലമുറയുടെ അറിവിലേക്കായി ഈ രേഖകൾ സമർപ്പിക്കാൻ താല്പര്യമെടുത്ത ശ്രീ വി.അനിൽ കുമാറിനും ചിറ്റണ്ട.കോം കടപ്പെട്ടിരിക്കുന്നു.
(ചിത്രങ്ങളിൽ ക്ലിക്ക് ചെയ്താൽ വലുതായി കാണുവാൻ സാധിക്കും)
ചിറ്റണ്ട.കോം
സ്കൂൾ നിർമ്മാണവുമായി ബന്ധപ്പെട്ട വരവ് ചെലവ് കണക്കുകൾ എഴുതി സൂക്ഷിച്ചിരുന്ന പുസ്തകം.
ചിറ്റണ്ട.കോം
ചില രശീതുകൾ
expresss daily
നഷ്ടപ്പെട്ടുപോയ ഒരു രശീതിനെപ്പറ്റി നല്കിയ ഒരു പത്രപ്പരസ്യം (1956)
ചിറ്റണ്ട.കോം
IMAG0042
IMAG0043
ചില രേഖകൾ
IMAG0039
IMAG0032 IMAG0031 IMAG0030 IMAG0027
വരവ് ചെലവ് കണക്കുകൾ
ചിറ്റണ്ട.കോം
സ്കൂൾ നിർമ്മാണാവശ്യവുമായി ബന്ധപ്പെട്ട ഓഹരി പത്രം.
**||**
Disclaimer:

We have documents only for a short period and we have no  clue about the actions taken before or after based on these documentations. All the above mentioned/attached documents were published only for information purpose.www.chittand.com or the publisher will not be liable to you (whether under the law of contact, the law of torts or otherwise) in relation to the contents of, or use of, or otherwise in connection with, this website.

14 thoughts on “വിദ്യാഭ്യാസം

 1. ചിറ്റണ്ട സ്കൂള്‍ : ഒരുപാടു ഓര്‍മ്മകള്‍ ഇനിയും ബാക്കിയുണ്ട്. സ്കൂളിലെ ഗോതമ്പ് ഉപ്പുമ, പ്രേമചന്ദ്രന്‍ കുപ്പിച്ചില്ല് തിരുകി കാക്കകള്‍ക്ക് ഉപ്പുമാവ് കൊടുക്കും. കാക്കകള്‍ അവ തിന്നാറുണ്ടോ?! ഏതെങ്കിലും കാക്കകള്‍ ചില്ല് വിഴുങ്ങി, തൊണ്ടയില്‍ കുരുങ്ങി..,, ചിട്ടണ്ടയിലേ കാക്കകളെ, പിതൃക്കളെ, ഞങ്ങളോട് പൊറുക്കൂ.. മാപ്പ് … !!

  കാലത്തുള്ള പ്രാര്ത്ഥന, ഇന്ത്യ എന്‍റെ രാജ്യമാണെന്ന് തുടങ്ങുന്ന.. അസംബ്ലി. ബെല്‍ അടിക്കാന്‍ അപ്പൂട്ടന്‍ നായരുടെ അടുത്തൊരു റിസര്‍വേഷന്‍. മോഹനനും, രാധാകൃഷ്ണനും അതില്‍ മിടുക്കരായിരുന്നു. രാധാകൃഷ്ണന്‍ ഇനി ഇല്ല… അവന്‍റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ സ്നേഹത്തിന്‍റെ ഒരു കയ്യൊപ്പ് .. മാപ്പ് തരിക.. കാലം ഒന്നും ബാക്കി വെക്കുന്നില്ല…

  സ്കൂളിനോളം പ്രിയപെട്ടതാണ് ആ സ്കൂള്‍ ഗ്രൌണ്ട്. ഇന്നു അത് ഗതകാല ഓര്‍മ്മകള്‍ പേറുന്ന ഒരു ചെറിയ… ! ഒന്നുമില്ല.. ഇനി ബാക്കി…!! എത്ര ഫുട്ബോള്‍ , ക്രിക്കറ്റ് കളികള്‍, പിന്നെ എത്ര എത്ര ചര്‍ച്ചാ വേദികള്‍..! വിജയനും ആനന്ദും മുകുന്ദനും എന്തിന് ലോര്‍കയും മാര്‍ക്സും വരെ എത്ര സന്ധ്യകളില്‍ അവിടെ വന്നിരുന്നു ഞെങ്ങളുടെ ഒപ്പം.. ഓര്‍മ്മകള്‍ ഇനിയും ബാക്കി…! മറവിയുടെ ക്ലാവ് ഒന്നു തേച്ചു മിനുക്കിയാല്‍ വരികയായി.. ഓര്‍മ്മകള്‍ മധുരമാം ഓര്‍മ്മകള്‍..ഒന്നിന് പുറകെ ഒന്നായി…. നന്ദിയുണ്ട് ബൈജുവിന്.. ഇതെല്ലം ഒരുക്കിയതിനു.. അല്ലെങ്കില്‍ എന്തിനാണ് ഔപചാരികതയുടെ നന്ദി പറച്ചിലുകള്‍.. അവന്‍ എന്റെ ക്ലാസ്സ് മേറ്റ്‌ അല്ലെ.. ഒന്നു മുതല്‍.. ഇന്നും തുടരുന്ന സൌഹൃദം.. ഈ പറഞ്ഞ എല്ലാറ്റിലും അവനും കൂട്ടുണ്ടയിരുന്നല്ലോ..!!

 2. മധുരതരമായ ഓർമ്മകൾ തന്നെയാണ് സ്കൂൾ കാലഘട്ടം. ഒരിക്കലും തിരിച്ചു വരാത്ത, വന്നിരുന്നെങ്കിൽ എന്ന് നമ്മൾ ഓരോരുത്തരും വെറുതെയെങ്കിലും ആശിക്കുന്ന ജീവിതത്തിലെ സുവർണ്ണ കാലം. അന്ന് ഒപ്പം പഠിച്ചിരുന്ന പലരുടെയും പേരുകൾ ഓർമ്മയിൽ ഇല്ല എങ്കിലും അപൂർവ്വം ചിലരുമായി സൗഹൃദം ഇപ്പോഴും നിലനിർത്തുന്നത് ഭാഗ്യമായി തന്നെ കരുതുന്നു. ഇന്ന് ജീവിതത്തിൽ എന്തെങ്കിലും ഒക്കെ ആയിട്ടുണ്ടെങ്കിൽ അതിലേക്കുള്ള ആദ്യത്തെ ചവിട്ടു പടിക്ക് അടിത്തറയിട്ട ഗുരുനാഥന്മാരെ അതിയായ ബഹുമാനത്തോടെ തന്നെ സ്മരിക്കുന്നു.

  നമ്മുടെ നാടിനെ കുറിച്ചും സ്കൂളിനെ കുറിച്ചും വരും തലമുറയ്ക്ക് അറിയാൻ വേണ്ടി ഇത്തരം ഒരു വേദി ഒരുക്കിയ ബൈജുവിന് ബിഗ്‌ സല്യൂട്ട്.

  മാത്രമല്ല സ്കൂളിനെ ഇന്നത്തെ നിലയിൽ പുരോഗതിയിലേക്ക് നയിച്ച എല്ലാവർക്കും നന്മകൾ ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.

 3. A very laudable effort! It is really commendable that such old records have been preserved and now since they have been digitalized, they will remain for ever….Now it is upto the new generation to ensure that the school is managed properly and upgraded into a High School! Also the vayanashala should be made the hub of knowledge seekers, especially in the context of the onslaught of the visual mediums like TV, Internet etc. which affects the reading habit.

 4. I may be permitted to point out that the School was in a very deplorable condition for several years.The never ending disputes for the ownership of the School,the fight for Headmastership,the lack of minimum facilities for staff and students,the indifferent attitude of the teachers,the dilapidated condition of school building etc made an apology for a School.it was then that a group of progressive minded youths under the leadership of Mr. O.R.Somasekharan Master played the role of a mediator and settled the disputes .Mr.Ramamenon Master co-operated with the efforts wholeheartedly.The General body of the library was assembled.a committee was formed,by-law prepared and unanimously accepted and as per the By-law the president of the committee acted as the Manager of the School.The first democratically elected President and Secretary of the Committe were Sri.Sankranarayanan Nair(Vadakkedath),and Sri.VSN.nambeesan Master.

 5. K.V.Subramanian, (presently working at Ahmedabad) son of late Shri V P Vaidyanatha Iyer, one of the founder father / Managing Committee of Chittanda U P School. I am very proud and delighted to know about the past history and good olden days of Chittanda through this channel of communication. Thanks to the initiation initiated by the young generation of Chittanda. We Chittanda Kizhakke Madam Members proud of be a Chittandian, though we are far away for our bread and butter.

Hassan Parakkal ന് മറുപടി കൊടുക്കുക മറുപടി റദ്ദാക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )